ഞാനെന്ന സത്യവും ഞാനെന്ന മിഥ്യയും ചേര്‍ന്ന് ഞാനാകുന്നു
ഈ എന്നില്‍ ആര്‍ത്തിരമ്പാന്‍ വെമ്പുന്ന തിരയില്ലാക്കടലുണ്ട്
കടലില്‍ മുങ്ങിപ്പൊങ്ങും ഒരു കുഞ്ഞു സൂര്യനുണ്ട്
സൂര്യനില്‍ കത്തി ജ്വലിക്കുന്ന വ്രണപ്പെട്ട ഹൃദയമുണ്ട്
ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ ആണി പോല്‍ ദുഖങ്ങളുണ്ട്
ദുഖങ്ങളില്‍ എണ്ണമറ്റ പറയാക്കഥകളുണ്ട്
കഥകളില്‍ നീറുന്ന പേരില്ലാക്കഥാപാത്രങ്ങളും
ഈ ഞാന്‍ ഇന്നിന്‍റെ പ്രതീകവും നാളെയുടെ പരമപുച്ഛത്തിന്‍ ഹേതുവുമാകുന്നു
എനിക്കാദിയുമന്ത്യവുമില്ല
ഞാനെന്നും ഞാനായൊതുങ്ങുന്നു, ഞാനായി തേങ്ങുന്നു
എന്നെ ഞാന്‍ മാത്രം അറിയുന്നു
എന്നില്‍ ഞാനെന്നും അലിയുന്നു
ഞാനെന്നും ഞാനായി അവശേഷിക്കുന്നു
ഞാന്‍ മാത്രമായി!!

ഞാനും അറിയുന്നു …
Touching