മയക്കം (2003)

ഞാനിരിക്കും കിനാക്കൂട്ടില്‍ ചില്ലുടഞ്ഞ ജനലരികില്‍
പാതി മറയും ചന്ദ്രനെ കാണവേ,
നിനച്ചു സൂക്ഷിക്കുവാന്‍ പടച്ച ഓര്‍മ്മക്കുറിപ്പുകള്‍
അടച്ചു വച്ചു തനിയേ കിടന്നു ഞാന്‍..
പതിഞ്ഞ കാറ്റിന്‍റെ കാല്‍പെരുമാറ്റമീ
ജനല്‍പ്പാളികളെ കൂട്ടിമുട്ടിക്കവേ,
ഇടയ്ക്കിടയ്ക്ക് ഞെട്ടിയെണീക്കുന്ന
പേടിക്കുരുന്നിനെ വീണ്ടുമുറക്കയായ്.
ഉതിര്‍ന്നു വീഴുന്ന നിലാപ്പാളികളെന്റെ
തണുത്ത കപോലങ്ങളില്‍ വെള്ളി വീശവേ,
ഒളിച്ചിരുന്ന മയില്‍പ്പീലിത്തുണ്ടുകള്‍
അടഞ്ഞ മിഴികളില്‍ സ്വപ്നം വിതയ്ക്കയായ്…

2 thoughts on “മയക്കം (2003)

  1. മയിൽ പീലിയെ വിശ്വസിക്കേണ്ട ട്ടോ… പെറ്റു പെരുകാമെന്നു പറഞ്ഞു കുറെ പറ്റിച്ചതാ പണ്ട്…

Leave a reply to DipuHaridas Cancel reply