മയക്കം (2003)

ഞാനിരിക്കും കിനാക്കൂട്ടില്‍ ചില്ലുടഞ്ഞ ജനലരികില്‍
പാതി മറയും ചന്ദ്രനെ കാണവേ,
നിനച്ചു സൂക്ഷിക്കുവാന്‍ പടച്ച ഓര്‍മ്മക്കുറിപ്പുകള്‍
അടച്ചു വച്ചു തനിയേ കിടന്നു ഞാന്‍..
പതിഞ്ഞ കാറ്റിന്‍റെ കാല്‍പെരുമാറ്റമീ
ജനല്‍പ്പാളികളെ കൂട്ടിമുട്ടിക്കവേ,
ഇടയ്ക്കിടയ്ക്ക് ഞെട്ടിയെണീക്കുന്ന
പേടിക്കുരുന്നിനെ വീണ്ടുമുറക്കയായ്.
ഉതിര്‍ന്നു വീഴുന്ന നിലാപ്പാളികളെന്റെ
തണുത്ത കപോലങ്ങളില്‍ വെള്ളി വീശവേ,
ഒളിച്ചിരുന്ന മയില്‍പ്പീലിത്തുണ്ടുകള്‍
അടഞ്ഞ മിഴികളില്‍ സ്വപ്നം വിതയ്ക്കയായ്…

ഇനി ഞാന്‍ മറക്കട്ടെ (2002)

butterfly on fingeredite

നീ നടന്ന വഴികളിലൂടെ
നീ പറഞ്ഞ കഥകളിലൂടെ
നീ പകര്‍ന്ന ഒരു തുള്ളി മധുവിലൂടെ
ഞാനറിഞ്ഞു അറിയാത്ത വീഥികള്‍
നീ നയിച്ച മരുവിന്‍ ചരുവിലെ
ആളൊഴിഞ്ഞൊരാ നീണ്ട സന്ധ്യയില്‍
ഞാന്‍ നുകര്‍ന്നൊരാ സാന്ദ്രസംഗീതവും
ആ നിലാവിന്‍റെ നേര്‍ത്ത വെളിച്ചവും
നീ മറന്നുവോ എന്‍ പ്രിയ സ്നേഹിതാ?
നീയെനിക്കെന്‍റെ വിഭ്രാന്ത മനസ്സില്‍
വീണ മീട്ടിയ സാന്ത്വനമായതും
നീയെനിക്കെന്‍റെ ആത്മാഭിമാനത്തിന്‍
ഓജസ്സേകിയ ആര്ജ്ജവമായതും
ഞാനറിഞ്ഞു നിന്നെയറിയിച്ചതും
നീ മറന്നുവോയെന്‍ പ്രിയ സ്നേഹിതാ?

ഏതു പ്രസ്ഥാനത്തിന്‍ മുഖംമൂടിയിന്നു നിന്നെ
ചോരയാല്‍ വിരല്‍ കഴുകിക്കുന്നുവോ
ആ മുഖംമൂടി ഒരിക്കലീയെന്നുടെ
നീണ്ട കൈകളില്‍ വലിച്ചെറിഞ്ഞതും
നീ മറന്നുവോ ഇത്ര പെട്ടെന്ന്?

ഇന്ന് നിന്‍റെ നീട്ടുന്ന കരതലം
ഇരുകുഴലുള്ള മരണത്തിന്‍ ഛയയായ്
എന്നെ നോക്കിച്ചിരിയുതിര്‍ക്കുന്നതും
നീയറിയുന്നുവോയെന്‍ പ്രിയ സ്നേഹിതാ?

ഇന്ന് നീ നിനയ്ക്കും നിനവുകള്‍
ആരെയൊക്കെയോ ഭീതിയിലാഴ്ത്തുമ്പോള്‍
ഞാനറിയുന്നു ഇനിയീ ഗ്രാമവും
ഏതോ ചുവപ്പില്‍ കുതിരുവാന്‍ കാക്കുന്നു

എന്‍റെ സ്മരണ തന്‍ ജാലക വാതിലില്‍
ഏതോ വിരലുകള്‍ മുട്ടുന്നതറിയുന്നു
എങ്കിലും ഞാന്‍ തുറക്കില്ലയിനിയത്
എല്ലാം മറക്കാന്‍ സമയമായ് സ്നേഹിതാ…

ആഴമേറിയ സാഗരത്താഴ്ചയില്‍
ഊളിയിട്ടു മറയട്ടെയെന്നേക്കും
ഓടി മറയും കിനാക്കളിലെങ്കിലും
ആ മുഖം ഒന്നു മൂടപ്പെടട്ടെ

ആര്‍ദ്രമാമെന്റെ ഹൃദയത്തിന്‍ കോണിലായ്
ആരുമറിയാതെ സൂക്ഷിച്ചു വച്ചൊരാ
ആത്മനിക്ഷേപം ഇനി ഞാന്‍ മറക്കട്ടെ
നിന്നെയിനി ഞാന്‍ മറക്കട്ടെ

ഞാന്‍ (2001)

Me
ഞാനെന്ന സത്യവും  ഞാനെന്ന മിഥ്യയും ചേര്‍ന്ന് ഞാനാകുന്നു
ഈ എന്നില്‍ ആര്‍ത്തിരമ്പാന്‍ വെമ്പുന്ന തിരയില്ലാക്കടലുണ്ട്
കടലില്‍ മുങ്ങിപ്പൊങ്ങും ഒരു കുഞ്ഞു സൂര്യനുണ്ട്
സൂര്യനില്‍  കത്തി ജ്വലിക്കുന്ന വ്രണപ്പെട്ട ഹൃദയമുണ്ട്
ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ ആണി പോല്‍ ദുഖങ്ങളുണ്ട്
ദുഖങ്ങളില്‍ എണ്ണമറ്റ പറയാക്കഥകളുണ്ട്
കഥകളില്‍ നീറുന്ന പേരില്ലാക്കഥാപാത്രങ്ങളും
ഈ ഞാന്‍ ഇന്നിന്‍റെ പ്രതീകവും നാളെയുടെ പരമപുച്ഛത്തിന്‍ ഹേതുവുമാകുന്നു
എനിക്കാദിയുമന്ത്യവുമില്ല
ഞാനെന്നും ഞാനായൊതുങ്ങുന്നു, ഞാനായി തേങ്ങുന്നു
എന്നെ ഞാന്‍ മാത്രം അറിയുന്നു
എന്നില്‍ ഞാനെന്നും അലിയുന്നു
ഞാനെന്നും  ഞാനായി അവശേഷിക്കുന്നു
ഞാന്‍ മാത്രമായി!!

Lullabies from the Abyss! (2013)

Sad-girl-cynthia-selahblue-cynti19-32187362-400-302

Heart, my heart, where will you cremate these forbidden thoughts,
That chant lullabies of a devil-ridden world.
The day I tamed you to an emotional graveyard,
The necropolis of unresolved griefs,
You stayed gallant and discreet for me.
Now you thrash about to escape from me.
When I dread being left alone,
The remnants of the past haunt my conscience.
Waiting for the doomsday, love lost, trust left, jest missed, 
I live wishing for it all to collapse.
An abominable cry of a helpless mind lurks behind those frozen walls.
Beyond it all, I see you, my heart; I see a spark of hope in you.
The dawn seeped through my windowpanes,
All I see are harsh, bright, and yellow.
I stooped down to perceive where I am,
I know this pitfall like the back of my hand.
Snags, wails, trampling footsteps,
All were my companions at various times.
Yes, I am back where I started; help me out.
Help me be free!!!

Night (2012)

Night

Night conquered day in a day-long combat,
I fell victim to a peaceful respite,

Moonlight flickered its pride in flashes;
fireflies drew spirals that lit my lashes,

Laptop flaunted its luminous screen,
struggling to convey “I’m still on”

Yes, I am a lover of night,
the nature-made feminist, who lured sun to her bosom,

and enslaved him with an everlasting spell,

She gives me a poet’s hand and a player’s heart…